കോലാലംപൂർ: പ്രണയിച്ച് വിവാഹം കഴിച്ച് ഇസ്ലാമായി മാറിയ യുവതി സ്വന്തം മതത്തിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി മലേഷ്യൻ കോടതിയെ സമീപിച്ചു . ഇസ്ലാമത വിശ്വാസിയായ കാമുകനെ വിവാഹം കഴിക്കാനാണ് യുവതി മതം മാറിയത്. 2020 ജൂൺ 11ന്റെ മതപരിവർത്തന രേഖ അസാധുവായി പ്രഖ്യാപിമാറിക്കണമെന്നും യുവതി കോടതിയോട് ആവശ്യപ്പെട്ടു. ഇസ്ലാമിക രാജ്യമായ മലേഷ്യയിൽ ഇസ്ലാമതം ഉപേക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് ചർച്ചയാകുന്നത്.
സബഹാൻ സമുദായത്തിൽപ്പെട്ട 21 കാരിയായ യുവതി 17-ാം വയസിലാണ് ഇസ്ലാമതം സ്വീകരിച്ചത്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ബന്ധം തകർന്നു. തിങ്കളാഴ്ച നടന്ന ഓൺലൈൻ ഹിയറിംഗിൽ ഇസ്ലാമതം ഉപേക്ഷിക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാൻ കോടതി യുവതി അനുമതി നൽകിയിട്ടുണ്ട്. ഇത് ശരിയത്ത് കോടതി കേസാണെന്ന അറ്റോർണി ജനറലിന്റെ വാദം കോടതി പരിഗണിച്ചില്ല. ഡിസംബർ 26 ന് വീണ്ടും വാദം കേൾക്കും.
കഴിഞ്ഞ നവംബറിൽ ഇസ്ലാമതം വിടണമെന്ന മറ്റൊരു യുവതിയുടെ ഹർജി മലേഷ്യൻ കോടതി തള്ളിയിരുന്നു. ഒറാങ് അസ്‌ലി എന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീക്കാണ് കുവാന്തൻ നഗരത്തിലെ ഹൈക്കോടതി അനുമതി നിഷധിച്ചത്. താൻ ഗോത്ര വിഭാഗക്കാരിയാണെന്നും തനിക്ക് രണ്ട് വയസ്സുള്ളപ്പോൾ അമ്മയാണ് ഇസ്ലാം മതം
സ്വീകരിച്ചതെന്നും യുവതി കോടതിയിൽ പറഞ്ഞിരുന്നു. താൻ കൽമ വായിച്ചിട്ടില്ലെന്നും അതിനാൽ തന്നെ മതം വിടാൻ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയം ശരിയത്ത് കോടതിയുടേതാണെന്നും അധികാരപരിധിയിലല്ലെന്നും പറഞ്ഞ് കോടതി അന്ന് ഹർജി തള്ളിയിരുന്നു.















