എഐ പവർ സ്‌നാപ്പുകൾ ഉപയോക്താക്കൾക്ക് വേണ്ടി അവതരിപ്പിച്ച് സ്‌നാപ്ചാറ്റ്. സ്‌നാപ്ചാറ്റ് സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടിയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. മാജിക്കിന് സമാനമായി ദൃശ്യങ്ങൾ സൃഷ്ടിച്ച് പങ്കുവെയ്‌ക്കാൻ സ്‌നാപ്ചാറ്റിലെ എഐയിലൂടെ സാധിക്കും. സ്‌നാപ്ചാറ്റിന്റെ പുതിയ എഐ ഇമേജ് ജനറേറ്ററിന്റെ പ്രത്യേകതകളെന്തെല്ലാമെന്ന് നോക്കാം…
സ്പാനപ്ചാറ്റിലൂടെ ഉപയോക്താക്കൾക്ക് ആപ്പിനുള്ളിൽ തന്നെ എഐ ജനറേറ്റഡ് ഇമേജുകൾ സൃഷ്ടിക്കുന്നതിനും പങ്കുവയ്‌ക്കുന്നതിനും സാധിക്കും. പുതിയ ഫീച്ചറായ എഐ ബട്ടൺ, ഉപയോക്താവിന്റെ ഫോണിലുള്ള സ്‌നാപ്ചാറ്റിലെ ക്യാമറ ബട്ടന് സമീപമാണ്. ഇതിൽ ടാപ്പ് ചെയ്ത് എന്തെങ്കിലും ടൈപ്പ് ചെയ്യുക. ഉപയോക്താവിന്റെ നിർദ്ദേശാനുസരണം ടൈപ്പ് ചെയ്തതനുസരിച്ച് രസകരമായ ചിത്രം നിർമ്മിച്ച് നൽകും.
ആദ്യ ഘട്ടത്തിൽ ഈ ഫീച്ചർ സ്‌നാപ്ചാറ്റിന്റെ പ്ലസ് വരിക്കാർക്ക് മാത്രമാണ് ലഭ്യമാകുക. അതായത് പണമടച്ച് സബ്‌സ്‌ക്രിപ്ഷൻ സേവനം സ്വന്തമാക്കുന്നവർക്ക് മാത്രമായിരിക്കും സേവനം ലഭ്യമാകുക. സബ്‌സ്‌ക്രൈബേഴ്‌സിന് എട്ട് എഐ അധിഷ്ഠിത സൗജന്യ പായ്‌ക്കുകളാകും ലഭിക്കുക. ഇതിലൂടെ സെൽഫികളിൽ രസകരമായ ഈ ഫീച്ചർ ഉപയോഗിക്കാം. എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് സ്‌നാപ്ചാറ്റ് അടുത്തിടെ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു.















