തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിതനായ നടൻ ദേവന് ആശംസകൾ നേർന്ന് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ബിജെപി കേരള സംസ്ഥാന ഘടകം ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എന്റെ സ്വന്തം ദേവൻ ചേട്ടന് അഭിനന്ദനങ്ങൾ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടൻ ദേവനെ നിയമിച്ച കാര്യം അറിയിച്ചത്. ഒപ്പം അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.















