തിരുവന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കൊച്ചി സബ് കളക്ടർ വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യാ സുരേഷിനെ രജിസ്ട്രേഷൻ വകുപ്പ് ഐജി ആയും നിയമിച്ചു. മുഹമ്മദ് വൈ സഫറുളളയെ തദ്ദേശഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി, ആസൂത്രണ- സാമ്പത്തികകാര്യ വകുപ്പിന്റെ ചുമതലയും നൽകി. പുനീത് കുമാറിനെ ഭരണപരിഷ്‌കാര വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. മേഘശ്രീ ഡിആറിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു.
പി വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. അർജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. ശ്രീലക്ഷ്മി ആറിനെ ജിഎസ്ടി ജോയിന്റ് കമ്മീഷണറായും നിയമിച്ചു. വി ചെൽസാ സിനിയെ കൊച്ചി നഗരസഭയുടെ പുതിയ സെക്രട്ടറിയായും രാഹുൽ കൃഷ്ണ ശർമ്മയെ ഹൗസിങ്ങ് കമ്മീഷണറായും ഡി ധർമ്മലശ്രീയെ ഭൂജല വകുപ്പ് ഡയറക്ടറായുമാണ് നിയമിച്ചിരിക്കുന്നത്.















