'ഭൂമിയിലെ പറുദീസ'യിലേക്ക്; ജമ്മു-ശ്രീനഗർ യാത്ര 3.5 മണിക്കൂറായി കുറയും; രാജ്യത്തെ 49-ാം വന്ദേ ഭാരത് കശ്മീർ താഴ്‌വരയിലേക്ക്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ഭൂമിയിലെ പറുദീസ’യിലേക്ക്; ജമ്മു-ശ്രീനഗർ യാത്ര 3.5 മണിക്കൂറായി കുറയും; രാജ്യത്തെ 49-ാം വന്ദേ ഭാരത് കശ്മീർ താഴ്‌വരയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 09:00 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ജമ്മുകശ്മീരിന്റെ മുഖം മാറുകയാണ്. വികസനത്തിന്റെ കേന്ദ്രമായി മുന്നേറുന്ന ജമ്മുവിലേക്ക് ആദ്യ വന്ദേ ഭാരതും അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ 49-ാമത്തെ വന്ദേ ഭാരത് ഉധംപൂർ-ശ്രീന​ഗർ-ബാരമുള്ള റെയിൽ ലിങ്ക് വഴി സർവീസ് നടത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ട്രെയിനാണ് ഇത്.

കഴിഞ്ഞ ദിവസം റംബാൻ ജില്ലയിലെ ബനിഹാൽ, ഖാരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ 15 കിലോമീറ്റർ ട്രയൽ റൺ നടത്തിയിരുന്നു. കശ്മീർ താഴ് വര ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിച്ചാൽ ജമ്മു-ശ്രീന​ഗർ യാത്ര സൗകര്യം വർദ്ധിക്കുന്നതിനൊപ്പം സമയലാഭവും ഉണ്ടാകും. പുതിയ റെയിൽവേ ലിങ്ക് വഴി ജമ്മു-ശ്രീനഗർ യാത്രയ്‌ക്ക് 3.5 മണിക്കൂറായി കുറയും. കശ്മീരിന്റെ മാത്രം സ്വന്തമായ ആപ്പിളും മറ്റ് കാർഷിക ഉത്പന്നങ്ങളും എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നും കേന്ദ്ര ​റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചെനാബ് പാലത്തിലെ ടൂറിസം സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഏതാനും സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Vande Bharat train for Jammu & Kashmir!

The 49th #VandeBharatExpress train has been allotted for the Udhampur-Srinagar-Baramulla Rail Link. Last week, the Northern Railway conducted a successful 15-km trial run of an electric train for the first time from Banihal to Khari… pic.twitter.com/5DYCop8jvm

— Rajendra B. Aklekar (@rajtoday) December 12, 2023

“>

Vande Bharat train for Jammu & Kashmir!

The 49th #VandeBharatExpress train has been allotted for the Udhampur-Srinagar-Baramulla Rail Link. Last week, the Northern Railway conducted a successful 15-km trial run of an electric train for the first time from Banihal to Khari… pic.twitter.com/5DYCop8jvm

— Rajendra B. Aklekar (@rajtoday) December 12, 2023

272 കിലോമീറ്റർ നീളമുള്ളതാണ് ഉധംപൂർ-ശ്രീനഗർ-ബാരാമുല റെയിൽ ലിങ്ക് പദ്ധതി. ഉധംപൂർ-കത്ര, കത്ര-ബനിഹാൽ, ബനിഹാൽ-ഖാസിഗുണ്ട്, ഖാസിഗുണ്ട്-ബാരാമുള്ള എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉധംപൂരിൽ നിന്ന് കത്രയിലേക്കുള്ള 25 കിലോമീറ്റർ ദൂരമുള്ള ആദ്യ പാദം 2014 ജൂലൈയിൽ വിജയകരമായി പൂർത്തിയാക്കി കമ്മീഷൻ ചെയ്തു. പിർ പഞ്ചൽ ടണൽ ഉൾപ്പെടുന്ന ലെഗ്-3, ബനിഹാൽ മുതൽ ഖാസിഗുണ്ട് വരെ 18 കിലോമീറ്റർ നീളമുള്ള പാത 2013 ജൂണിൽ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഖാസിഗുണ്ട് മുതൽ ബാരാമുള്ള വരെയുള്ള 118 കിലോമീറ്റർ ദൈർഘ്യമുള്ള അവസാന പാദം (ലെഗ്-4) മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കി. ലെഗ് 2 ന്റെ ഭാഗമായി കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോമീറ്റർ പാതയുടെ പ്രവൃത്തി ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ പാത യാഥാർത്ഥ്യമാകുന്നതോടെ വന്ദേ ഭാരത് സർവീസ് നടത്തും.

കഴിഞ്ഞ ഒൻപത് വർഷത്തിനിടെ കശ്മീർ അഭൂതപൂർവ്വമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ സാധിച്ചെന്നും കേന്ദ്രം അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീംകോടതി ശരിവെച്ചിരുന്നു.

Tags: indian railwayvande bharatKashmir Rail LinkUdhampur-Srinagar-Baramulla Rail Link
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies