അടുത്തിടെ ഇറങ്ങിയ ‘ജിഗർതണ്ട ഡബിൾ എക്സ്’ സിനിമാകൊട്ടകളെ പിടിച്ചു കുലുക്കിയിരുന്നു. വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകരുടെ മനസിലിടം പിടിച്ചിട്ടുണ്ട്. ക്ലിന്റ് ഈസ്റ്റ്‌വുഡിനും സത്യജിത് റായിക്കുമുള്ള സമർപ്പണമാണ് തന്റെ ചിത്രമെന്ന് കാർത്തിക് മുൻപ് പറഞ്ഞിരുന്നു. വിജയത്തിന് പിന്നാലെ ചിത്രം കാണാൻ ക്ലിന്റ് ഈസ്റ്റ് വുഡിനോട് ആഭ്യർത്ഥിച്ച് ആരാധകൻ. തൊട്ടുപിന്നാലെ ആരാധകന് മറുപടിയുപമായി ക്ലിന്റ് എത്തിയത്. സമൂഹമാദ്ധ്യമത്തിലാണ് ക്ലിന്റിനെ ടാഗ് ചെയ്ത് അരാധകൻ പോസ്റ്റ് പങ്കുവെച്ചത്.
‘ജിഗർതണ്ട ഡബിൾ എക്സ്’ എന്ന പേരിൽ ഒരു തമിഴ് സിനിമ നിർമ്മിച്ചിട്ടുണ്ടെന്നും സമയം കിട്ടുമ്പോൾ ചിത്രം കാണാൻ ശ്രമിക്കണമെന്നായിരുന്നു ആരാധകന്റെ അഭ്യർത്ഥന. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണെന്നും ഇയാൾ പോസ്റ്റിൽ പറയുന്നു. തന്റെ പോസ്റ്റിന് മറുപടി ലഭിക്കുമെന്ന് ഇയാൾ കരുതിയിരുന്നില്ല. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മറുപടിയെത്തി. സിനിമയെക്കുറിച്ച് അറിഞ്ഞെന്നും നിലവിൽ ഒരു സിനിമയുടെ തിരക്കിലാണെന്നും സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമ്പോൾ ജിഗർതണ്ട കാണാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആക്ഷൻ പാക്ക്ഡ് സ്വീക്കൻസുകളും കാടും പ്രകൃതിയും അടങ്ങുന്ന ചിത്രീകരണത്തിലെ നവ്യാനുഭവവുമാണ് സിനിമയുടെ പ്രത്യേകത. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയിൽ രാഘവ ലോറൻസ്, എസ്ജെ സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.















