വയനാട്: മാരമല കോളനിയിൽ കടുവാ ഭീതിയിൽ ബുദ്ധിമുട്ടി ജനങ്ങൾ. വനവാസികൾ മാത്രം തിങ്ങിപ്പാർക്കുന്ന കോളനിയിൽ വർഷങ്ങളായി കടുവാ ഭീതി വർദ്ധിച്ചിട്ടും വനപാലകർ ഇവിടെ എത്താറില്ലെന്നും പ്രജീഷിനെ കൊന്ന കടുവ കാട് കേറിയിട്ടില്ലെന്നും ജനങ്ങൾ വ്യക്തമാക്കുന്നു.
കടുവയുടെയും മറ്റ് വന്യജീവികളുടെയും സ്ഥിരം സാന്നിധ്യമാണ് ഈ മേഖലയെന്ന് മാരമല സ്വദേശി ബിനീഷ് പറയുന്നു. ആറു ദിവസം മുമ്പ് ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കടിച്ചു കൊന്ന വാകേരിക്ക് സമീപമാണ് ഈ മാരമല കോളനി.
വയനാട്ടിലെ കാടുകളിൽ ഉൾക്കൊള്ളുന്ന കടുവകളെക്കാൾ കൂടുതലാണ് നിലവിലെ സംഖ്യ. അതിനാൽ തന്നെ കടുവകൾ നാട്ടിലിറങ്ങുന്നത് ഇപ്പോൾ പതിവാണ്. അതേസമയം ദിനംപ്രതി വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ എണ്ണവും വർദ്ധിക്കുകയാണ്.