ഭൂമിയിലേക്ക് വെളിച്ചവും ചൂടും പ്രദാനം ചെയ്യുന്ന പ്രധാന സ്രോതസ്സാണ് സൂര്യൻ. ഉദയാസ്തമയങ്ങളിൽ ആകാശത്ത് പലവിധ വർണ്ണങ്ങൾ രൂപപ്പെടുന്നതും നാം ശ്രദ്ധിച്ചിരിക്കാം. സൂര്യപ്രകാശത്തിന് മഞ്ഞ നിറമാണെന്നും അസ്തമയത്തോട് അടുക്കുമ്പോൾ അത് ഓറഞ്ച് നിറമായി മാറുന്നുവെന്നുമാണ് പലരും ചിന്തിച്ചിരുന്നത്.
എന്നാൽ കാലക്രമേണ ഗവേഷണങ്ങളിലൂടെ യാഥാർത്ഥ്യം കണ്ടെത്തി. സൂര്യപ്രകാശത്തിന് വെള്ള നിറമാണെന്ന് ശാസ്ത്രലോകം പറയുന്നു. എന്തുകൊണ്ടാണ് സൂര്യകിരണങ്ങൾക്ക് വെള്ളനിറമെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രാഥമിക വർണങ്ങളായ ചുവപ്പ്, നീല, പച്ച എന്നിവ ചേർന്നതാണ് സൂര്യപ്രകാശത്തിന്റെ നിറം. അതുകൊണ്ടാണ് സൂര്യകിരണങ്ങൾ വെള്ള നിറത്തിൽ കാണപ്പെടുന്നത്.
Space Fact: The sun is actually white, but appears yellow because of Earth's atmosphere pic.twitter.com/g2ttX1CglP
— Latest in space (@latestinspace) September 12, 2022
സൂര്യനെ മഞ്ഞ നിറമായും വെള്ളനിറമായും കാണുന്നതിന് പിന്നിൽ..
യഥാർത്ഥത്തിൽ സൂര്യന് വെള്ള നിറമാണ്. പക്ഷെ, ഭൂമിയുടെ അന്തരീക്ഷത്തിന്റെ പ്രത്യേകത കൊണ്ട് മഞ്ഞ നിറമായി കാണപ്പെടുന്നതാണ്. ഭൂമിയിൽ നിന്നും വിട്ടകന്ന് സൂര്യനെ നിരീക്ഷിച്ചാൽ വെള്ള നിറമായി കാണാൻ സാധിക്കുമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. സൂര്യനിൽ നിരവധി നിറങ്ങളുണ്ടെങ്കിലും നമ്മുടെ കണ്ണുകൾക്ക്, അതെല്ലാം ചേരുന്ന ഒറ്റനിറമായി മാത്രമേ കാണാൻ കഴയൂവെന്ന പ്രത്യേകതയുമുണ്ട്. നമ്മുടെ കണ്ണുകളിലെ photoreceptor കോശങ്ങൾ സൂര്യപ്രകാശത്താൽ സാന്ദ്രീകരിക്കപ്പെടുന്നു. ഇതോടെയാണ് എല്ലാനിറങ്ങളും ഒന്നുചേർന്ന് ഒറ്റ നിറമായി കണ്ണിന് തോന്നുന്നത്. എല്ലാ നിറങ്ങളും ചേർന്ന പ്രകാശം ശക്തമായി കണ്ണിൽ പതിച്ചാൽ സ്വാഭാവികമായും വെള്ള നിറത്തിലാണ് നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയുക. അതുകൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മഞ്ഞ നിറമായും പുറത്തുകടന്നാൽ വെള്ള നിറമായും സൂര്യനെ കാണുന്നത്.