മറ്റൊരു പുതുവത്സരം വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും നമ്മൾ. ക്രിസ്തുമസ്- പുതുവത്സര ദിനങ്ങൾ ആഘോഷമാക്കാൻ പല സ്ഥലങ്ങളിലേക്കും യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മിൽ പലരും. പക്ഷേ പുതുവത്സരം എവിടെ പോയ് ആഘോഷിക്കും എന്ന് ഓർത്തിരിക്കുന്നവരാണെങ്കിൽ ദാ ഇനി പറയുന്ന സ്ഥലങ്ങളിലേക്ക് വിട്ടോളൂ.. അവധിക്കാലവും പുതുവത്സരവും ഈ സ്ഥലങ്ങളിൽ അടിച്ചുപൊളിക്കാം..
ശ്രീനഗർ

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലകളും പാതയോരങ്ങളുമാണ് പുതുവത്സരം ആഘോഷിക്കാനായി എത്തുന്നവരെ ശ്രീനഗറിലേക്ക് വരവേൽക്കുന്നത്. ഇവിടുത്തെ പ്രധാന തടാകമായ ദാൽ തടാകവും സമീപ പ്രദേശങ്ങളിലെ കാഴ്ചകളും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.
കൂർഗ്

ഇന്ത്യയുടെ ‘സ്‌കോട്ട്‌ലൻഡ്’ എന്നറിയപ്പെടുന്ന കൂർഗ് കർണാടകയിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. പച്ചപ്പിനെ പ്രണയിക്കുന്നവർക്ക് മനസിനും കണ്ണിനും കുളിരേകുന്ന പ്രദേശങ്ങളിലൊന്നാണ് കൂർഗ്.
മൂന്നാർ

കേരളത്തിലെ ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ ഇന്ത്യക്കാരെയെന്ന പോലെ വിദേശീയരെയും ആകർഷിക്കുന്ന ഒരു സ്ഥലമാണ്. നിരവധി ഹിൽ സ്‌റ്റേഷനുകളാണ് മൂന്നാറിനെ മനോഹരമാക്കുന്നത്. ഹരിതാഭയും പച്ചപ്പും കണ്ട് ഇവിടെയും പുതുവത്സരം നിങ്ങൾക്ക് ആനന്ദകരമാക്കാം.
ഡാർജിലിംഗ്

പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിംഗ് അതി മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. ഇവിടുത്തെ ട്രെയിൻ യാത്ര നിങ്ങൾക്ക് മികച്ച അനുഭൂതി പ്രദാനം ചെയ്യുന്നു. ഡാർജിലിംഗിനെ മനോഹരമാക്കുന്ന തേയില തോട്ടങ്ങളും നിങ്ങളെ വരവേൽക്കുന്നു.















