ചെന്നൈ: ശബരിമല തീർത്ഥാടകർക്കായി അനുവദിച്ച സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30-ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 4:15-ന് കോട്ടയത്ത് എത്തും.
25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസം സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും തിരിച്ച് കോട്ടയത്ത് നിന്ന് ശനി, തിങ്കൾ ദിവസങ്ങളിലുമാണ് സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുക.
വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്‌ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 4.15-ന് കോട്ടയത്ത് എത്തും. ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40-ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 5.15-ന് ചെന്നെയിൽ എത്തും.















