സർദാർ വല്ലഭഭായ് പട്ടേൽ സ്മൃതി ദിനം; ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published by
Janam Web Desk

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ സർദാർ വല്ലഭഭായ് പട്ടേലിന്റെ ചരമവാർഷിക ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും നേതൃപാടവവും ആധുനിക ഭാരതം കെട്ടിപ്പടുക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്സിലാണ് അദ്ദേഹം സർദാർ പട്ടേലിന് ആദരമർപ്പിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്.

ഈ പുണ്യ ദിനത്തിൽ മഹാനായ സർദാർ വല്ലഭായ് പട്ടേലിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ദീർഘ വീഷണത്തോടെയുള്ള നേതൃത്വം ആധുനിക ഭാരതത്തിന് അടിത്തറയിട്ടു. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിലേയ്‌ക്കും നമ്മെ നയിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മൾ ആധുനിക ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കണം എന്നായിരുന്നു പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്.

അതേസമയം ലോക്‌സഭ സ്പീക്കർ ഓം ബിർളയും സർദാർ വല്ലഭായ് പട്ടേലിന് ആദരാഞ്ജലികൾ അറിയിച്ചു. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന് ഹൃദയംഗമായി ആദരം അർപ്പിക്കുന്നു. ഏക രാഷ്‌ട്രമെന്ന വികാരത്തോടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും നിലനിർത്താനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം രാജ്യത്തെ ഓരോരുത്തർക്കും എക്കാലവും മാതൃകയായി നിലനിൽക്കും എന്നായിരുന്നു അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പ്.

 

Share
Leave a Comment