മുംബൈ: അടുത്ത 24 മണിക്കൂറിനുള്ളിൽ പുനെയിലും മുംബൈയിലും നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വിദർഭ, മഹാരാഷ്ട്ര, മറാത്ത്വാഡ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റോടുകൂടിയ ആലിപ്പഴ വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
12 മുതൽ 14 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. മഴ പെയ്യുന്നതോടെ മഹാരാഷ്ട്രയിലും പൂനെയിലും തുടരുന്ന ഉഷ്ണതരംഗത്തിന് വരും ദിവസങ്ങളിൽ നേരിയ ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.