ഡെറാഡൂൺ: ഇന്ത്യൻ സൈന്യത്തിന്റെ വിജയ് ദിവസിനോടനുബന്ധിച്ച് ആശംസകൾ നേർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഡെറാഡൂണിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം സൈനികർക്ക് ആശംസകൾ അറിയിച്ചത്.
ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും സമർപ്പണത്തെയും ത്യാഗത്തെയും ഓർമ്മിക്കുന്ന ദിവസമാണ് ഡിസംബർ 16. നമ്മുടെ സൈന്യത്തിന്റെ ധീരതയ്ക്ക് മുന്നിൽ പാക്പട മുട്ടുമടക്കിയ ദിവസം.രാജ്യസ്നേഹത്തിന്റെയും രാജ്യത്തോടുള്ള അർപ്പണബോധത്തിന്റെയും തെളിവാണ്.
ഉത്തരാഖണ്ഡ് ദേവന്മാരുടെ മാത്രമല്ല, വീരന്മാരുടെയും നാടാണ്. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ ധീരരായ സൈനികർ നടത്തിയ പരമോന്നത ത്യാഗം എന്നും ഓർമ്മിക്കപ്പെടുമെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.
1971-ൽ നടന്ന യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് ഡിസംബർ 16-ന് വിജയ് ദിവസ് ആഘോഷിക്കുന്നത്. 93,000-ത്തിലധികം പാക് സൈനികരാണ് ഇന്ത്യൻ സേനക്ക് മുന്നിൽ കീഴടങ്ങിയത്.