ബൗളിംഗ് ആക്ഷനിൽ സംശയ നിഴലിൽ ഉൾപ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ബിസിസിഐ. രണ്ടു മലയാളി താരങ്ങളടക്കം ഏഴുപേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രമുഖൻ ഇന്ത്യക്കായി അരങ്ങേറിയ ചേതൻ സക്കരിയാണ്. രാജസ്ഥാനും ഡൽഹിക്കും വേണ്ടി കളിച്ച ഇടം കൈയ്യൻ പേസറാണ് 25-കാരനായ ചേതൻ.
നിലവിൽ ഇവർക്ക് വിലക്ക് നൽകിയിട്ടില്ലെങ്കിലും പരിശോധനയിൽ സംശയം ബലപ്പെട്ടാൽ ബൗളിംഗ് ചെയ്യാനായേക്കില്ല.സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷനെ ഉദ്ധരിച്ച് ക്രിക്ക്ബസാണ് വിവരം പുറത്തുവിട്ടത്. ഐപിഎല്ലിൽ 50 ലക്ഷം അടിസ്ഥാന വിലയുള്ള താരമാണ് ചേതൻ.
എന്നാൽ പുതിയ റിപ്പോർട്ടുകൾ താരത്തിന് തിരിച്ചടിയായേക്കും. രോഹൻ കുന്നുമ്മൽ,സൽമാൻ നിസാർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട കേരള താരങ്ങൾ. ചിരാഗ് ഗാന്ധി,സൗരഭ് ദൂബെ, അർപിത് ഗുലേറിയ എന്നിലരാണ് മറ്റുള്ളവർ. ഗുലേറിയ വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരെ എട്ടുവിക്കറ്റ് പ്രകടനം നടത്തിയിരുന്നു. ഐപിഎല്ലിനും താരത്തിന് പ്രതീക്ഷകളുണ്ട്.