ഹൈദരാബാദ്: ശബരിമലയിൽ മതിയായ സൗകര്യം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി. ശബരിമലയിൽ ഭക്തർ നേരിടുന്ന അസൗകര്യങ്ങളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങളും വൈദ്യസഹായവും ഉറപ്പാക്കണമെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ തിക്കിലും തിരക്കിലും പെട്ട് ബാലിക മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. കാത്തിരിപ്പ് സമയം കുറയ്ക്കാൻ മതിയായ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിന്യസിക്കണം. ഭക്തർക്ക് ഭക്ഷണം, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യസഹായം തുടങ്ങിയവ ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രിയുടെ കത്തിൽ പറയുന്നു.
Union Minister G Kishan Reddy writes to Kerala CM Pinarayi Vijayan on Sabrimala pilgrims facing several problems and inconvenience, asking him to “ensure adequate personnel and staff are deployed to ensure that the wait time for devotees is significantly reduced…” pic.twitter.com/Q8JEfmCIoF
— ANI (@ANI) December 16, 2023
“>

ശബരിമലയിൽ ഭക്തർക്ക് സുരക്ഷിതമായ, സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരക്ക് പരിഹരിക്കാൻ സർക്കാർ ഇതര സംഘടകളുടെ പങ്കാളിത്തം ഉറപ്പാക്കണം. പമ്പ മുതൽ സന്നിധാനം വരെ അവരെ വിന്യസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.