കോഴിക്കോട്: സംസ്ഥാനത്ത് കോറോണ ബാധിച്ച് രണ്ട് പേർ മരിച്ചു. കോഴിക്കോടും കണ്ണൂരുമാണ് കോറോണ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് വട്ടോളി സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂർ സ്വദേശി അബ്ദുള്ള (82) എന്നിവരാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊറോണ സ്ഥിരീകരിച്ചത്.
കുമാരൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.















