തെങ്ങിൽ കയറി പാതിവഴിയിൽ കുടുങ്ങി; നിലത്തേക്ക് വീണ് യുവാവിന് പരിക്ക്

Published by
Janam Web Desk

വയനാട്: സുൽത്താൻ ബത്തേരിയിൽ തെങ്ങിൽ നിന്ന് വീണ് വനവാസി യുവാവിന് പരിക്ക്. സ്വകാര്യവ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യവെയായിരുന്നു അപകടം. നിലമ്പൂർ സ്വദേശി രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് യുവാവ് തെങ്ങിൽ നിന്ന് വീണത്.

തേങ്ങയിടാൻ കയറുന്നതിനിടെ രഞ്ജിത്ത് പാതി വഴിയിൽ കുടുങ്ങിയിരുന്നു. പോലീസും അഗ്നിരക്ഷാ സേനയും സംഭവ സ്ഥലത്തെത്തി ഇയാളെ താഴെയിറക്കാൻ ശ്രമിക്കവെ നിലത്തേക്ക് പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share
Leave a Comment