ന്യൂഡൽഹി: വികസിത് സങ്കൽപ്പ് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ വികസിത സങ്കൽപ്പ് യാത്രയാണ് പ്രധാനമന്ത്രി വിഡോയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്തത്.
‘ചെറിയ നഗരങ്ങളുടെ സമഗ്ര വികസനമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ദരിദ്രരെയും കർഷകരെയും ചെറുകിട വ്യവസായികളെയും സഹായിച്ച സർക്കാരാണ് നമ്മുടേത്. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും സമയബന്ധിതമായി എത്തിച്ചേരുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കാളിയായി. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രാദേശികതല പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. സർക്കാർ പദ്ധതികളെക്കുറിച്ച് രാജ്യത്തെ പൗരന്മാരെ അറിയിക്കുക എന്നതാണ് വികസിത് സങ്കൽപ്പ് യാത്രയുടെ പ്രധാന ലക്ഷ്യം.