വിജയ് ഹസാരെ ട്രോഫി: കന്നികിരീടത്തിൽ മുത്തമിട്ട് ഹരിയാന; ജയം 30 റൺസിന്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിജയ് ഹസാരെ ട്രോഫി: കന്നികിരീടത്തിൽ മുത്തമിട്ട് ഹരിയാന; ജയം 30 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 11:33 pm IST
Facebook
Twitter
WhatsAppTelegram

സൗരാഷ്‌ട്ര: വിജയ് ഹസാരെ ട്രോഫിയിൽ കന്നി മുത്തമിട്ട് ഹരിയാന. രാജസ്ഥാനെ തോൽപ്പിച്ചാണ് ഹരിയാന വിജയ് ഹസാരെ ട്രോഫിയിൽ ആദ്യമായി ചാമ്പ്യന്മാരായത്. സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ 30 റൺസിനായിരുന്നു ഹരിയാനയുടെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹരിയാന നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ 48 ഓവറിൽ 257 റൺസെന്ന നിലയിൽ ഓൾഔട്ടാകുകയായിരുന്നു. സെഞ്ച്വറി നേടിയ അഭിജിത് തോമറിനും (106) ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.

അങ്കിത് കുമാറിന്റെയും (88) ക്യാപ്റ്റൻ മെനാരിയയുടെയും (70) അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഹരിയാന മികച്ച സ്‌കോർ നേടിയത്. സ്‌കോർ ബോർഡിൽ 41 റൺസ് ചേർക്കുന്നതിനിടെ യുവരാജ് സിംഗ് (1), ഹിമാൻഷു റാണ (10) എന്നിവരുടെ വിക്കറ്റുകൾ ഹരിയാനയ്‌ക്ക് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ അങ്കിത് – മനേരിയ സഖ്യം 124 റൺസ് കൂട്ടിചേർത്തു. അങ്കിത് കുമാറിനെ പുറത്താക്കി അനികേത് ചൗധരിയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. രോഹിത് പ്രമോദ് ശർമ(20), രാഹുൽ തെവാട്ടിയ(24), സുമിത് കുമാർ(28), നിഷാന്ത് സിന്ധു(29) എന്നിവരാണ് ടീമിൽ രണ്ടക്കം കടന്ന താരങ്ങൾ. രാജസ്ഥാന് വേണ്ടി അനികത് ചൗധരി നാല് വിക്കറ്റ് വീഴ്‌ത്തി. അറഫാത്ത് ഖാൻ രണ്ടും രാഹുൽ ചാഹർ ഒന്നും വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിംഗിൽ തകർച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. സ്‌കോർ ബോർഡിൽ 12 റൺസ് മാത്രമുള്ളപ്പോൾ റാം മോഹൻ ചൗഹാൻ (1), മഹിപാൽ ലോംറോർ (2), ദീപക് ഹൂഡ (0) എന്നിവരുടെ മൂന്ന് വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി. രാജസ്ഥാന് വേണ്ടി ഓപ്പണർ അഭിജിത് ടോമർ 129 പന്തിൽ നിന്ന് 106 റൺസ് നേടി. കുനാൽ സിംഗ് റാത്തോറും (79) രാജസഥാൻ നിരയിൽ തിളങ്ങി. കരൺ ലംബയും(20) രാഹുൽ ചാഹറും(10) ടീമിനായി പൊരുതാൻ ശ്രമിച്ചെങ്കിലും പുറത്തായി. ബാറ്റിംഗിൽ വാലറ്റക്കാർ പിന്നോക്കം പോയതോടെ രാജസ്ഥാന് തോൽവി സമ്മതിക്കേണ്ടിവന്നു. ഹരിയാനയ്‌ക്കായി സുമിത് കുമാറും ഹർഷൽ പട്ടേലും മൂന്ന് വിക്കറ്റും അൻഷുൽ കംബോജും രാഹുൽ തെവാട്ടിയയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: HariyanaVijay Hazare Trophynew champions
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies