യാത്രകളെയും സാഹസിക യാത്രകളെയും ഇഷ്ടപ്പെടുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. സാഹസിക കായിക വിനോദങ്ങളിൽ ഏറെ പ്രചാരമുള്ളതും ആവേശകരവുമാണ് പാരാഗ്ലൈഡിംഗ്. കാറ്റിന്റെ സഹായത്തോടെ പൊങ്ങി കിടക്കുന്ന പാരച്യൂട്ട് ചിറകേറി ആകാശ കാഴ്ചകൾ കാണാൻ അനുവദിക്കുന്നതാണ് പാരാഗ്ലൈഡിംഗ്. ഉയർന്ന സ്ഥലങ്ങളിലാണ് ഈ സാഹസിക വിനോദം നടത്തുന്നത്.
എന്നാൽ പാരച്യൂട്ടിന് പകരം ഇലക്ട്രിക് സ്കൂട്ടറിൽ പാരാഗ്ലൈഡിംഗ് നടത്തിയാലോ?? ഹിമാചൽ പ്രദേശിലെ പ്രശസ്തമായ ബന്ദല ധറിലാണ് ഈ കൗതുക കാഴ്ച. ഹർഷ് എന്ന പൈലറ്റാണ് ഇ-സ്കൂട്ടറിൽ പാരാഗ്ലൈഡിംഗ് നടത്തിയത്. സുഗമമായി പറക്കുന്നതിനായി ഹർഷ് സ്കൂട്ടറിന്റെ ബാറ്ററി നീക്കം ചെയ്തതായി പറഞ്ഞു. ഇതോടെ പറക്കൽ സുഗഗമമായി. പരിശീലനം നേടിയ പാരാഗ്ലൈഡറാണ് പഞ്ചാബ് സ്വദേശിയായ ഹർഷ്.
अद्भुत : पंजाब के हर्ष ने बिलासपुर (HP) के आसमान में स्कूटी संग पैराग्लाइडिंग की। उन्होंने जमीन से 200 मीटर से ज्यादा ऊंचाई पर 6-7 KM की उड़ान भरी। pic.twitter.com/YxhOByyspp
— Sachin Gupta (@SachinGuptaUP) December 16, 2023
“>

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് അക്രോ പാരാഗ്ലൈഡിംഗ് സൈറ്റുകളിൽ ഒന്നാണ് ബന്ദ്ല ധർ. വായുവിലായിരിക്കുമ്പോൾ അക്രോബാറ്റിക് അഭ്യാസങ്ങൾ നടത്തുന്ന പാരാഗ്ലൈഡിംഗ് ശൈലിയാണിത്.