ജൊഹാനസ്ബർഗ്: മലയാളി താരം സഞ്ജുസാംസൺ പ്ലേയിംഗ് ഇലവനിൽ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം നിലനിർത്തി ക്യാപ്റ്റൻ കെ.എൽ രാഹുൽ. ഇഷാൻ കിഷനും ജിതേഷ് ശർമ്മയും ടീമിൽ ഇല്ലെങ്കിലും സഞ്ജു ഇറങ്ങുന്ന കാര്യത്തിൽ രാഹുൽ വാർത്താ സമ്മേളനത്തിൽ വ്യക്തമായ മറുപടി നൽകിയില്ല.
ഇതിനിടെ സഞ്ജു സാംസണിന്റെ ഇന്ത്യൻ ടീമിലെ റോളിന്റെ കാര്യത്തിൽ വ്യക്തത വരുത്തി. മദ്ധ്യനിരയിൽ പരിഗണിക്കുന്ന താരത്തെ അഞ്ചാമതോ ആറാമതോ ബാറ്റിംഗിന് ഇറക്കാനാണ് ടീമിന് താത്പ്പര്യം. ഫിനിഷർ എന്ന നിലയിലേക്ക് വളരുന്ന റിങ്കു സിംഗിനും ഏകദിനത്തിൽ അവസരം നൽകുമെന്നും രാഹുൽ പറഞ്ഞു.
വരുന്ന മത്സരത്തിൽ ഞാൻ തന്നെയാകും വിക്കറ്റ് കീപ്പറായി കളിക്കുക. എന്നാൽ പരമ്പരയിലെ ഏതെങ്കിലും മത്സരങ്ങളിൽ അവസരം വരുമ്പോൾ സഞ്ജുവിനെ കീപ്പറായി ഉപയോഗിക്കാനും ശ്രമിക്കുമെന്നും നായകൻ കൂട്ടിച്ചേർത്തു. വരുന്ന ടൂർണമെന്റുകളിൽ അവസരം ലഭിക്കണമെങ്കിൽ സഞ്ജു ലഭിക്കുന്ന അവസരങ്ങളിൽ നല്ല പ്രകടനം കാഴ്ചവച്ചേ മതിയാകൂ.