കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ തനിക്കെതിരായി സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാനാണ് ഗവർണർ നിർദ്ദേശം നൽകിയിരിക്കുന്നത്.
സർവ്വകലാശാലയിൽ എത്തിയപ്പോൾ ഗവർണർ ഫോണിൽ വിളിച്ചാണ് പോലീസിന് നിർദ്ദേശം നൽകിയത്. എസ്എഫ്‌ഐ പ്രവർത്തകർക്ക് ബാനർ കെട്ടാൻ അനുവാദം നൽകിയതിന് വൈസ് ചാൻസലറോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിയ്‌ക്ക് നിർദ്ദേശവും നൽകി.
ഗവർണർക്കെതിരായി വ്യാപകമായി പോസ്റ്ററുകളും ബാനറുകളും എസ്എഫ്‌ഐ പ്രവർത്തകർ സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ട്. ‘ചാൻസലർ ഗോ ബാക്ക്’, ‘സംഘി ചാൻസലർ വാപസ് ജാ’ എന്നിങ്ങനെയാണ് ബാനറിലെ വാക്യങ്ങൾ.