വയനാട്: കടുവയെ പിടി കൂടാനുള്ള തിരച്ചിലിനിടെ വനംവകുപ്പിന്റെ ഡ്രോൺ നഷ്ടപ്പെട്ടു. വട്ടത്താന്നി ചൂണ്ടിയാനി കവലയിലെ തിരച്ചിലിനിടെയാണ് ഡ്രോൺ നഷ്ടമായത്. ഇതോടെ ദൗത്യസംഘം പരിശോധന മതിയാക്കിതിരിച്ചുപോയി. കഴിഞ്ഞ ദിവസം വട്ടത്താനി ചൂണ്ടിയാനിക്കൽ കവലയിൽ പുല്ലരിയാനെത്തിയ കർഷകൻ വർഗീസാണ് കടുവയെ കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വനംവകുപ്പിന്റെ ഡ്രോൺ നഷ്ടപ്പെട്ടത്.
ഇന്നലെ രാത്രിയോടെയാണ് കല്ലൂർക്കുന്നിൽ നരഭോജി കടുവ എത്തിയത്. കല്ലൂർക്കുന്നിൽ എത്തിയ കടുവ ഒരു പശുവിനെയും കൊന്നിരുന്നു. വാകേരിയിൽ കർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയാണിതെന്ന് വനംവകുപ്പ് സ്ഥരീകരിച്ചു. ഇതിനുപിന്നാലെയാണ് കൂടുവച്ചും ഏറുമാടം കെട്ടിയും ഡ്രോൺ പറത്തിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ വട്ടത്താനിയിൽ വനംവകുപ്പ് തുടങ്ങിയത്.