തൃശൂർ: പൂരം പ്രദർശനത്തിന് തടസമായി സർക്കാരും ദേവസ്വം ബോർഡും. പൂര പ്രദർശനത്തിന് സ്ഥലം അനുവദിക്കാനുള്ള സ്ഥല വാടക കൊച്ചിൻ ദേവസ്വം വർദ്ധിപ്പിച്ചു. രണ്ട് കോടി രൂപയാണ് സ്ഥലം അനുവദിക്കുന്നതിനായി കൊച്ചിൻ ദേവസ്വം ആവശ്യപ്പെട്ടത്. ഇതോടെ ഇത്തവണത്തെ തൃശൂർപ്പൂരം പ്രതിസന്ധിയിലായിരിക്കുകയാണ്. വാടക വർദ്ധിപ്പിച്ചതിനാൽ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ പാറമേക്കാവ്- -തിരുവമ്പാടി ദേവസ്വത്തിന്റെ സംയുക്ത യോഗം ഇന്ന് ചേരും.
കൊച്ചിൻ ദേവസ്വം ബോർഡ് വാടക വർദ്ധിപ്പിച്ചതോടെ പൂരം പ്രദർശനം നടത്താനാകാത്ത അവസ്ഥയാണ്. രണ്ട് മാസം നീളുന്ന പൂര പ്രദർശനത്തിന് സ്ഥലം അനുവദിക്കുന്നതിനാണ് രണ്ട് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൂര പ്രദർശനത്തിന് 42 ലക്ഷം രൂപയാണ് നൽകിയിരുന്നത്. ചരിത്രത്തിലാദ്യമായാണ് സർക്കാരും ദേവസ്വം ബോർഡും പൂരം പ്രദർശനത്തിന് തടസമാകുന്നത്.