പന്തളം: അക്ഷരം കൃത്യമായി എഴുതാനറിയാതെ അപഹാസ്യരായി എസ്എഫ്ഐ പന്തളം എൻഎസ്എസ് കോളേജ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കലാലയങ്ങളിലെല്ലാം ബാനർ ഉയർത്തുമെന്ന് എസ്എഫ്‌ഐ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് എസ്എഫ്ഐ പന്തളം എൻഎസ്എസ് യൂണിറ്റിന്റെ പഠിപ്പില്ലായ്മ വ്യക്തമാക്കുന്ന പോസ്റ്റർ ഉയർത്തിയത്. ഗവർണറെ ഭരണഘടന ‘പടിപ്പിക്കും’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
ഗവർണറെ തെരുവിൽ തടയുമെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു. അതിനെതിരെ കടുത്ത ഭാഷയിലാണ് ഗവർണർ പ്രതികരിച്ചത്. പോലീസ് സുരക്ഷ വേണ്ടെന്ന് നിർദ്ദേശിച്ച് ഗവർണർ കോഴിക്കോട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയിരുന്നു. തന്നെ തടയുന്നവർ തടയട്ടേയെന്നും തനിക്ക് പേടിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വൻ സ്വീകരണമാണ് മിഠായിതെരുവിൽ അദ്ദേഹത്തിന് ലഭിച്ചത്.















