ഏകാദശി: വ്രതത്തിന്റെ പ്രാധാന്യം; കണക്കാക്കുന്നതെങ്ങിനെ; എങ്ങിനെ ആചരിക്കണം; അറിയേണ്ടതെല്ലാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ഏകാദശി: വ്രതത്തിന്റെ പ്രാധാന്യം; കണക്കാക്കുന്നതെങ്ങിനെ; എങ്ങിനെ ആചരിക്കണം; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

നാഗങ്ങളിൽ ആദിശേഷനും പക്ഷികളിൽ ഗരുഢനും ദേവന്മാരിൽ വിഷ്ണുവും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായത് ഏകാദശിവ്രതം എന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ വ്യക്തമാക്കുന്നത്. സകല പാപങ്ങളും നശിക്കുന്ന വ്രതമാണിത്. നമ്മൾ അറിയാതെ ചെയ്യുന്ന പാപങ്ങളെല്ലാം ഇല്ലാതാകാൻ ഏകാദശി വ്രതം നോറ്റാൽ മതിയെന്നാണ് വിശ്വാസം.

“ഏകാദശേന്ദ്രിയൈ: പാപം
യത്‌കൃതം ഭവതിപ്രഭോ
ഏകാദശോപവാസന
യദ് സർവം വിലയം പ്രജേത് “

ഏകാദശി വ്രതത്തിന്റെ ഐതിഹ്യം

ഭഗവാൻ മഹാവിഷ്ണുവിന് മുരാരി എന്ന പേരുണ്ടായതുമായി ബന്ധപ്പെട്ടതാണ് ഏകാദശി ആരംഭിച്ച ഐതിഹ്യം. മുരൻ എന്ന അസുരൻ ലോകത്തിന് ഭീഷണിയായി മാറിയപ്പോൾ അവനെ വധിക്കുവാനായി മഹാവിഷ്ണുവിൽ നിന്ന് അതീവ സുന്ദരിയും ശക്തി ശാലിനിയും ആയ ഒരു ദേവി ആവിർഭവിച്ചു.. ഈ ദേവിഅവതാരം സംഭവിച്ചത് ഏകാദശി ദിനത്തിൽ ആയിരുന്നതിനാൽ ആ ദേവിയെ ഏകാദശീദേവി എന്ന് വിളിക്കുന്നു. തുടർന്നുണ്ടായ ഘോര യുദ്ധത്തിൽ ഏകാദശീ ദേവി മുരനെ വധിച്ചു. അങ്ങനെ ഭഗവാൻ മഹാവിഷ്ണുവിന് മുരാരി എന്ന പേരുണ്ടായി. സന്തുഷ്ടനായ ഭഗവാൻ ഏകാദശീദേവിയോട് ഇഷ്ടവരം ചോദിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ, തന്റെ പേരിൽ ഒരു വ്രതം ഉണ്ടാകണമെന്നും ആ വ്രതം എല്ലാ വ്രതങ്ങളിലും വെച്ച് ശ്രേഷ്ഠമായിരിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് ഏകാദശിവ്രതത്തിന് തുടക്കമായത്.

 

ഏകാദശി കണക്കാക്കുന്നത് എങ്ങനെ.?

ഏകാദശം എന്നാൽ 11 എന്നാണ് അർത്ഥം. ചാന്ദ്രമാസകാല ഗണനയിൽ രണ്ട് പക്ഷങ്ങൾ ഉണ്ട്. അമാവാസിയിൽ നിന്നും പൗർണമിയിൽ നിന്നും ആരംഭിക്കുന്ന 14 ദിവസങ്ങളാണ് പക്ഷങ്ങൾ.. അവയിൽ അമാവാസിക്കും പൗർണമി ക്കും ശേഷം വരുന്ന പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച് ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ട് ഏകാദശികൾ ഒരു ചാന്ദ്രമാസത്തിൽ വരുന്നു. സാധാരണയായി ഒരു വർഷത്തിൽ 24 ഏകാദശികൾ ഉണ്ടാകും ചിലപ്പോൾ അത് 25 എണ്ണവും ആകും. ഭഗവാൻ കൃഷ്ണൻ അർജുനന് ഭഗവത്ഗീത ഉപദേശിച്ചത് മാർഗ്ഗശീർഷ മാസത്തിലെ ഏകാദശിയിൽ ആണെന്ന് കരുതപ്പെടുന്നു.

സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്‌ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്‌ക്ക് ആനന്ദപക്ഷം’ എന്നും പറയുന്നു.ഏകാദശിവ്രതം എടുക്കുന്നവര്‍ ഇവയിലൊരെണ്ണം സ്ഥിരമായി എടുക്കുന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഭൂരിപക്ഷ ഏകാദശിക്ക് സൂര്യോദയം മുതല്‍ വ്രതം ആരംഭിക്കാം.സൂര്യോദയസമയത്ത് ദശമിതിഥി ആണെങ്കില്‍ ആനന്ദപക്ഷ ഏകാദശി എടുക്കുന്നവര്‍ അന്നല്ല, പിറ്റേദിവസം മാത്രമേ അവര്‍ വ്രതം ആചരിക്കുകയുള്ളൂ. ആത്മീയാവബോധം നേടാനും ബ്രഹ്മജ്ഞാനം നേടാനും ആഗ്രഹിക്കുന്നവര്‍ ദ്വാദശിബന്ധമുള്ള ‘ആനന്ദപക്ഷ ഏകാദശി’ വ്രതമാണ് എടുക്കുന്നത്. ശുഭകാര്യങ്ങള്‍ക്ക് രണ്ടാംദിനവും, പിതൃകാര്യങ്ങള്‍ക്ക് ഒന്നാംദിനവും എന്നതാണ് സാധാരണ രീതി , അതിനാൽ രണ്ടുദിവസം ഉദയത്തില്‍ ഏകാദശി വന്നാല്‍ രണ്ടാംദിവസം വ്രതം നോല്‍ക്കുന്നു.

 

ഏകാദശി വ്രതമനുഷ്ഠിക്കേണ്ടതെങ്ങിനെ.?

ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. മൂന്നു തിഥികൾ വരുന്ന പൂർണ്ണ ദിവസങ്ങളിൽ ആണ് ഏകാദശി വ്രതം എടുക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമി മുതൽ വ്രതം ആരംഭിക്കുന്നു. ദശമിനാൾ ഒരിക്കൽ മാത്രം ആഹാരം കഴിക്കാം. അന്ന് ലളിത ജീവിതം നയിക്കാൻ പ്രതൃകം ശ്രദ്ധിക്കണം. നിലത്ത് കിടന്നുറങ്ങുകയും പാദരക്ഷകൾ ഇല്ലാതെ നടക്കുന്നതും ഉചിതമാണ്.

ഏകാദശിനാൾ സൂര്യോദയത്തിന് മുൻപുണരണം. രാവിലെ എണ്ണതേക്കാതെ കുളികഴിഞ്ഞ് വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ചശേഷം വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തണം. കഴിയുന്നതും സ്വന്തം വീട്ടില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിച്ചശേഷം വേണം ക്ഷേത്രദര്‍ശനം. ഭഗവാന് നാല് പ്രദക്ഷിണമാണ് വേണ്ടത്. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ നടത്തുന്നത് ഐശ്വര്യപ്രദമാണ്. അന്നേ ദിവസം ഭഗവത് നാമങ്ങളും കീർത്തനങ്ങളും ജപിക്കുക. വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം എന്നിവ ചോല്ലുന്നത് ഉത്തമമാണ്. സാധിക്കാത്തവർ അഷ്ടാക്ഷരിയും ദ്വാദശാക്ഷരി മഹാമന്ത്രവും ജപിക്കേണ്ടതാണ്.

 

ഏകാദശിക്ക് മാത്രം വ്രതം നോൽക്കുന്നവരുമുണ്ട്. ഏകാദശിവ്രതം അനുഷ്ഠിക്കുന്ന ദിവസം അരിയാഹാരം ഉപേക്ഷിക്കണം. ഉപവാസമാണ് ഉത്തമം. എന്നാൽ അതിന് സാധിക്കാത്തവർക്ക് പഴങ്ങളും ഗോതമ്പ് കൊണ്ടുള്ള ഭക്ഷണങ്ങളും കഴിക്കാം.കേരളീയർ പൊതുവെ അരിഭക്ഷണം ഉള്ളവരായതിനാലാണ് അരിയാഹാരം ഉപേക്ഷിക്കണം എന്ന് പറയുന്നത്. തുളസി വെള്ളം മാത്രം കുടിച്ച് ഏകാദശി വ്രതം എടുക്കുന്നവരുമുണ്ട്. ഇത് സാധിക്കാത്തവർക്ക് ഏകാദശി ദിവസം ഉച്ചയ്‌ക്കു മാത്രം ഭക്ഷണം കഴിക്കാം. അതും ഗോതമ്പ് ആയിരിക്കണമെന്ന് മാത്രം. പകലുറക്കം നിശ്ചയമായും ഒഴിവാക്കണം. വൃതദിനം കലഹം, തർക്കം, വൈരാഗ്യ ചിന്ത, അന്യദ്രോഹ ചിന്ത എന്നിവ നിർബന്ധമായും ഉപക്ഷിക്കണം
ആരോഗ്യം അനുവദിക്കുമെങ്കിൽ വെറും തറയില്‍ ശയിക്കണം.ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. മൗനവ്രതമാണ് ഏറ്റവും ശുഭപ്രദം.

ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ദ്വാദശി ദിനത്തില്‍ പതിവുപോലെ സൂര്യോദയത്തിന് മുൻപ് ഉണരണം. ക്ഷേത്രദര്‍ശനവും നടത്തി, കഴിയുമെങ്കില്‍ സാധുക്കള്‍ക്ക് അന്നദാനവും നടത്തി, വ്രതം അവസാനിപ്പിക്കാനായി ഭക്ഷണം കഴിക്കാം. , അന്ന് പിന്നെ അരിയാഹാരം കഴിക്കാനും പാടുള്ളതല്ല , മറ്റുള്ള ശുദ്ധ ആഹാരം കഴിക്കാം.

 

ഹരിവാസരം

വാസരം എന്നാൽ ദിനം അല്ലെങ്കിൽ സമയം എന്നർത്ഥം. ഹരിവാസരം എന്നാൽ വിഷ്ണുവിന്റെ സമയം. ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഹരിവാസരം.ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്.ഏതാണ്ട് 24 മിനിട്ടാണ് ഒരു നാഴിക. വ്രതമനുഷ്ഠിക്കുന്നവർ ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം.ജപങ്ങളും ഈ സമയത്താണ് ചെയ്യേണ്ടത്.

 

പാരണവീടൽ

ദ്വാദശി ദിവസമാണ് പാരണവീടൽ. ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ചാണ് പാരണ വീടുക. ഹരിവാസര സമയത്തിനു ശേഷം എപ്പോൾ വേണമെങ്കിലും പാരണവീടൽ നടത്താം. ദ്വാദശികഴിയുന്നതിനു രണ്ടു നാഴിക (48 മിനറ്റ്) മുൻപേ പാരണവീട്ടി വ്രതം അവസാനിപ്പിക്കാം. ദ്വാദശിതിഥി ഉള്ളപ്പോൾ തന്നെ പാരണവീടൽ നടത്തണമെന്നാണ് പ്രമാണം. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു ദിവസങ്ങളിലും പകലുറക്കം നിഷിദ്ധമാണ്. ഏകാദശി ദിവസം വ്രതമെടുക്കുന്നവർക്ക് രാത്രിയിലും ഉറക്കം നിഷിദ്ധമാണ്.

പ്രോഷ്ഠപദ ശുക്ലൈകാദശി, പരിവർത്തനൈകാദശി, കാർത്തിക ശുക്ലൈകാദശി, ഉത്ഥാനൈകാദശി, ധനുശുക്ലൈകാദശി, സ്വർഗവാതിൽ ഏകാദശി, മാഘശുക്ലൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുളള ഏകാദശികള്‍.ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുപദപ്രാപ്തിയായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.

 

“ഓം നമോ നാരായണായ” എന്ന അഷ്ടാക്ഷരീ മന്ത്രമാണ് ഏകാദശി നാൾ ജപിക്കേണ്ട മന്ത്രം.

ഹിന്ദുധര്‍മ്മത്തിൽ വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമുണ്ട്. മാനസികം-വാചികം-കായികം എന്നീ മൂന്ന് വിധത്തില്‍ വ്രതങ്ങളുണ്ടെന്ന് വരാഹപുരാണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം-അഹിംസ-അസ്‌തേയം-ബ്രഹ്മചര്യം എന്നിവ മാനസികവ്രതം. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ- കഴിയ്‌ക്കാതെയോ – ഉറക്കമിളച്ചോ നടത്തുന്ന വ്രതം കായികം. മൗനം – മിതഭാഷണം-ഭൂതദയ – ഹിതമായ പെരുമാറ്റം എന്നിവയാലുള്ള വ്രതം വാചികം. നിത്യവ്രതം – നൈമത്തികവ്രതം – കാമ്യവ്രതം എന്നിങ്ങനെ വ്രതങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി നിത്യവും അനുഷ്ഠിച്ചു വരുന്ന ഏകാദശിവ്രതം, സപ്തവാരവ്രതം എന്നീ വ്രതങ്ങളെല്ലാം നിത്യവ്രതങ്ങളാണ്. വിശേഷാവസരങ്ങളില്‍ വിശേഷങ്ങളായ ഒരുക്കങ്ങളോടെ നടത്തുന്ന ചന്ദ്രായണങ്ങള്‍ പോലെയുള്ള വ്രതങ്ങള്‍ നൈമത്തിക വ്രതങ്ങളാണ്. പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി നടത്തുന്ന വ്രതങ്ങൾ കാമ്യവ്രതങ്ങളുമാണ്.വെളുത്തപക്ഷത്തിലെ ഏകാദശിമഹാവിഷ്ണുപ്രീതിയ്‌ക്ക് പ്രസിദ്ധവും കറുത്തപക്ഷഏകാദശി പിതൃകര്‍മ്മങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠവുമാണ്. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, സന്ന്യാസികൾ, വിധവകൾ മുതലായവർ കൃഷ്ണപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്.

വ്രതമനുഷ്ഠിക്കുന്നവര്‍ മനസാ -വാചാ-കര്‍മ്മണാ ദുഷ്‌കര്‍മ്മങ്ങളൊന്നും ചെയ്യാന്‍ പാടില്ലയെന്നും മാത്രമല്ല ചൂതുകളി, മദ്യപാനം, ദുര്‍ജ്ജനസംസര്‍ഗ്ഗം, മനുഷ്യനെ ദുഷ്ചിന്തയിലേക്കു നയിക്കുന്ന സിനിമ – നാടകം എന്നിവ കാണുവാനും പാടില്ല. നാമജപം – മൗനം – ധ്യാനം – ഉപവാസം – പൂജ – പുണ്യഗ്രന്ഥപാരായണം – സത്സംഗം എന്നിവ നടത്തുന്നത് വളരെ ഉത്തമം. മാത്രമല്ല ഭൂതദയ – സത്യനിഷ്ഠ – അഹിംസ എന്നിവ പാലിക്കണം. വ്രതനുഷ്ഠിക്കുന്നവര്‍ ഓരോ വ്രതങ്ങള്‍ക്ക് നിശ്ചയിട്ടുള്ള നിഷ്ഠകള്‍ കൃത്യതയോടെ അനുഷ്ഠിക്കണം.

 

 

 

  • അഷ്‌ടാക്ഷരമന്ത്രം
    ഓം നമോ നാരായണായ

 

  • ദ്വാദശാക്ഷരമന്ത്രം
    ‘ഓം നമോ ഭഗവതേ വാസുദേവായ’

 

  • വിഷ്ണു ഗായത്രി
    ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.

 

  • വിഷ്ണു സ്തോത്രം
  • ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
    വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം
    ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം
    വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം
Tags: ekadashiSUBEkadashi Vrat
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies