ന്യൂഡൽഹി:കൊറോണയുടെ പുതിയ വകഭേദമായ JN 1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾ പരിശോധനകൾ കർശനമാക്കണമെന്നും ശ്വാസകോശ അണുബാധ, ഫ്‌ളൂ, എന്നിവയുടെ ജില്ലാതല കണക്കുകൾ കേന്ദ്രസർക്കാരിന് നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരക്കുള്ള സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായി ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനനയ്‌ക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ആർടി പിസിആർ- ആന്റിജൻ പരിശോധനകൾ കർശനമായി നടത്താനും നിർദ്ദേശമുണ്ട്. ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്താനുള്ള നടപടികൾ ഉടൻ കൈക്കൊള്ളാനും കേന്ദ്രം അറിയിപ്പ് നൽകി.