ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ നേർ ചിത്രങ്ങളാണ് പ്രതിരോധ മേഖല. തദ്ദേശീയായി വികസിപ്പിച്ച മിസൈലുകളും യുദ്ധക്കോപ്പുകളും മറ്റ് ഉപകരണങ്ങളും ശത്രുവിനെ തച്ചുടച്ച് കരുത്തേറിയ പ്രതിരോധം തീർക്കുന്നു. നിരവധി രാജ്യങ്ങളാണ് ഇന്ത്യയുടെ സ്വന്തം ഉപകരണങ്ങളും യുദ്ധവിമാനങ്ങളും മിസൈൽ സിസ്റ്റങ്ങളും വാങ്ങാൻ താത്പര്യം അറിയിച്ചിരിക്കുന്നത്.
ഏറ്റവുമൊടുവിലായി ഇന്ത്യയുടെ ആകാശ് മിസൈൽ സിസ്റ്റത്തോടാണ് ലോകരാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവിടങ്ങളിൽ നിന്ന് ഒന്നിലധികം രാജ്യങ്ങളാണ് ആകാശിനോട് താത്പര്യം അറിയിച്ചിരിക്കുന്നത്. അർമേനിയയ്‌ക്ക് പിന്നാലെ ബ്രസീൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ആകാശിന്റെ മികവിൽ താത്പര്യം അറിയച്ചതെന്നാണ് വിവരം. ആകാശ് മിസൈൽ സംവിധാനത്തിന് ഇതിനകം തന്നെ അർമേനിയയിൽ നിന്ന് കയറ്റുമതി ഓർഡർ ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വരുന്ന മാസങ്ങളിൽ ഇതിന്റെ വിതരണം ആരംഭിക്കും.
ഒരേ സമയം നാല് ദിശകളിൽ പ്രവർത്തിക്കാൻ ആകാശ് മിസൈൽ സംവിധാനത്തിന് കഴിയും. അടുത്തിടെ ഇന്ത്യൻ വ്യോമസേനയുടെ ‘അസ്ത്രശക്തി അഭ്യാസത്തിൽ’ ആകാശ് മിസൈൽ സംവിധാനം അതിന്റെ അത്യപൂർവ്വമായ മികവ് പ്രകടിപ്പിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് മിസൈലുകൾ വിക്ഷേപിച്ചു. കണ്ണടയ്‌ക്കുന്ന വേഗത്തിൽ നാല് മിസൈലും 30 കിലോമീറ്റർ വിജയകരമായി പിന്നിട്ടു.
India became first country to demonstrate the capability of engagement of 04 aerial targets simultaneously at 25Km ranges by command guidance using single firing unit. The test was conducted by @IAF_MCC using Akash Weapon System @DefenceMinIndia @SpokespersonMoD pic.twitter.com/ut2FDzVd64
— DRDO (@DRDO_India) December 17, 2023
ഒരേ സമയം നാല് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്ന ആദ്യത്തെ സംവിധാനം വികസിപ്പിച്ച ആദ്യ രാജ്യമായി ഭാരതം മാറി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ഈ വമ്പൻ സംവിധാനത്തിന്റെ രൂപകൽപനയ്‌ക്ക് പിന്നിൽ. പത്ത് വർഷമായി ഇന്ത്യൻ വ്യോമസേനയും സൈന്യവും വിന്യസിച്ചുവരുന്നു.















