തിരുവനന്തപുരം: സിപിഎം പ്രവർത്തകരെയും അനുഭാവികളെയും സെനറ്റിലേക്ക് തിരുകി കയറ്റാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ഇടപെടൽ. കേരള സർവ്വകലാശാലയിലെ സെനറ്റിലേക്ക് ചാൻസലറുടെ നോമിനികളായി നിയമിക്കാനുള്ളവരുടെ പട്ടികയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയത്. സാധാരണയായി സർവ്വകലാശാല തയ്യാറാക്കുന്ന പട്ടിക മാത്രമാണ് ഗവർണർക്ക് നൽകുക. ഈ സാഹചര്യത്തിലാണ് കീഴ്‌വഴക്കം തെറ്റിച്ചുകൊണ്ടുള്ള മന്ത്രിയുടെ നീക്കം.
കേരള സർവ്വകലാശാല തയ്യാറാക്കിയ പട്ടിക വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് ഗവർണർക്ക് കൈമാറിയത്. ഇതിനൊപ്പമാണ് മന്ത്രി നൽകിയ സിപിഎം അനുഭാവികളുടെ പേരുകളടങ്ങിയ പട്ടികയും സമർപ്പിച്ചിരിക്കുന്നത്. വിസി തന്നെയാണ് മന്ത്രിയുടെ പട്ടികയും നൽകിയത്. കൈരളി ന്യൂസ് ഡയറക്ടർ എൻ.പി ചന്ദ്രശേഖരൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി പരമേശ്വരൻ, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരുടെ പേരുകളാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സമർപ്പിച്ച പട്ടികയിലുള്ളത്.