ഇന്നലെ കഴിഞ്ഞ ഐപിഎൽ മിനി ലേലത്തിൽ മുംബൈയുടെ ഒരു ശ്രീലങ്കൻ താരത്തിന് വേണ്ടിയുള്ള ലേലം എല്ലാവരെയും അത്ഭുതപ്പെടുത്തി. നുവൻ കുലശേഖരയെന്ന വലം കൈയൻ പേസറെ 4.8 കോടി രൂപയ്‌ക്കാണ് മുംബൈ തട്ടകത്തിലെത്തിച്ചത്. അതിനൊരു കാരണവുമുണ്ട്. മുംബൈയുടെ ഇതിഹാസ താരമായിരുന്ന ലസിത് മലിംഗയുടേതിന് സമാനമാണ് തുഷാരയുടെ ബൗളിംഗും.
മുംബൈയ്‌ക്ക് കിരീടങ്ങൾ നൽകുന്നതിൽ വലിയ പങ്കാണ് മലിംഗ വഹിച്ചിരുന്നത്. 2019ൽ ചെന്നൈ പരാജയപ്പെടുത്തി കപ്പുയർത്തുമ്പോൾ നിർണായകമായ മലിംഗയുടെ അവസാന ഓവറായിരുന്നു. കൊൽക്കത്തയും ആർ.സി.ബിയുമാണ് തുഷാരയ്‌ക്ക് വേണ്ടി ആദ്യം രംഗത്തെത്തിയത്. പിന്നാലെയാണ് മുംബൈയുടെ കടന്നുവരവ്.
അഞ്ചു ടി20യാണ് ഇതുവരെ 29-കാരൻ ശ്രീലങ്കയ്‌ക്കായി കളിച്ചിട്ടുള്ളത്. പൊടി മലിംഗ എന്നാണ് താരത്തിന്റെ വിളിപ്പേര്. പന്ത് നന്നായി സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് താരത്തെ വേറിട്ട് നിർത്തുന്നത്. ഇതിനൊപ്പം ഓൾഡ് ബോളിൽപ്പോലും റിവേഴ്സ് സ്വിംഗ് ചെയ്യിക്കാനും തുഷാരയ്‌ക്ക് സാധിക്കും. ലങ്കൻ പ്രീമിയർ ലീഗിലാണ് താരം വരവറിയിച്ചത്. പ്രഗത്ഭരുടെ ശിക്ഷണത്തൽ തുഷാര ബുമ്രയ്‌ക്കൊപ്പം മുംബൈയ്‌ക്കായി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
Nuwan Thushara will be playing for Mumbai Indians.
– Malinga version in MI. pic.twitter.com/xtQdyijyds
— Johns. (@CricCrazyJohns) December 19, 2023
“>