ഇംഫാൽ: മണിപ്പൂരിൽ 25 സ്‌കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. മലയോര ജില്ലകളായ ചുരാചന്ദ്പൂരിലെയും കാങ്പോക്പിയിലെയും സ്‌കൂളുകളുടെ അംഗീകരമാണ് റദ്ദാക്കിയത്. മണിപ്പൂർ സംഘർഷത്തിനിടയിൽ അനധികൃതമായി സിബിഎസ്ഇ അംഗീകാരം നേടിയെടുത്തവയായിരുന്നു പ്രസ്തുത സ്‌കൂളുകൾ.
സംസ്ഥാന സർക്കാരിന്റെ എൻഒസി ഇല്ലാതെയായിരുന്നു ഇവയുടെ പ്രവർത്തനം. നിർബന്ധിത മതപരിവർത്തനവും അനധികൃത വിദേശഫണ്ടിങ്ങും സ്‌കൂൾ മാനേജ്‌മെന്റ് നടത്തിയതായും ആരോപണമുയർന്നിരുന്നു.
സ്‌കൂളുകൾ സംസ്ഥാന സർക്കാരിനെ അറിയിക്കാതെ അഫിലിയേഷൻ നേടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പല സ്‌കൂളുകളും അഫിലിയേഷന് അപേക്ഷിക്കാൻ സോണൽ എജ്യുക്കേഷൻ ഓഫീസർമാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സിബിഎസ്ഇയുടെ സ്‌കൂൾ അഫിലേഷൻ വെബ്സൈറ്റിൽ രാജ്യത്ത് മൊത്തം 28942 സ്‌കൂളുകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അതിൽ 107 എണ്ണം മണിപ്പൂരിൽ നിന്നാണ്. ഇതിൽ 19 സ്‌കൂളുകൾ ചുരാചന്ദ്പൂരിലും 16 എണ്ണം കാങ്‌പോക്പി ജില്ലയിലുമാണ്.















