ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വയനാട് എംപി രാഹുൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കടുത്ത വിമർശനവുമായി ഡൽഹി ഹൈക്കോടതി. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് അത്ര നല്ലതല്ലെന്നും വിഷയത്തിൽ 8 ആഴ്‌ചയ്‌ക്കകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചു.
നവംബർ 22-ന് രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ അധിക്ഷേപം. ലോകകപ്പ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ പരാജയത്തിന് കാരണം സ്റ്റേഡിയത്തലുണ്ടായിരുന്ന പ്രധാനമന്ത്രി കാരണമെന്നും പ്രധാനമന്ത്രി ഒരു മോശം ശകുനമാണെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനെന്നും രാഹുൽ അഭിസംബോധന ചെയ്തു. പരാമർശങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന് നോട്ടീസ് അയച്ചു. ബിജെപി പരാതിയെ തുടർന്നാണ് നടപടി.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് ശനിയാഴ്ച വൈകീട്ട് ആറിനകം മറുപടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.















