എറണാകുളം: വിമാനത്തിലെ ശൗചാലയത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 21 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി. ദുബായിൽ നിന്നും വന്ന ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിലാണ് മൂന്ന് വലിയ സ്വർണക്കട്ടിയും മറ്റൊരു ചെറിയ സ്വർണക്കട്ടിയും കണ്ടെത്തിയത്.
വിമാനത്തിലെ ജീവനക്കാർ വിവരം നൽകിയതിനെ തുടർന്ന് 381 ഗ്രാം വരുന്ന സ്വർണം കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്. ഈ വിമാനത്തിൽ എത്തിയവരുടെ വിവരങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.