ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോദ്ധ്യ സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്ന ഒരുക്കങ്ങൾ നേരിട്ടെത്തി അവലോകനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്. ഡിസംബർ 30-നാണ് പ്രധാനമന്ത്രി അയോദ്ധ്യ സന്ദർശിക്കുന്നത്. അന്ന് മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും അയോദ്ധ്യയിലെത്തുന്ന ഭക്തരെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അയോദ്ധ്യക്കായി 30,000 കോടിയുടെ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. എല്ലാ സുരക്ഷാ സൗകര്യങ്ങളും കൃത്യമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അയോദ്ധ്യ മുഴുവൻ വർണാഭമാക്കണം, എല്ലാ ക്ഷേത്രങ്ങളും ആശ്രമങ്ങളും അലങ്കരിക്കണം, ഇരിപ്പിടങ്ങൾ ക്രമീകരിക്കണം, റോഡുകളുടെ ഗുണ നിലവാരം ഉറപ്പാക്കണം, പൊതുസൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കണം, പ്രധാനമന്ത്രിയെ പൂക്കൾ കൊണ്ട് വരവേൽക്കണം എന്നിങ്ങനെയാണ് യോഗി ആദിത്യനാഥിന്റെ നിർദ്ദേശങ്ങൾ.















