ഇന്നലെ ഹെൻറിച്ച് ക്ലാസെ പുറത്താക്കാൻ സായ് സുദർശൻ എടുത്തൊരു പറക്കും ക്യാച്ചാണ് സോഷ്യൽ മീഡിയയിലെ അഭിനന്ദനം നേടുന്നത്. ആവേശ് ഖാന്റെ സ്ലോ ബോൾ മനസിലാകാതെ ക്ലാസന് ബാറ്റുവച്ചത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളു. മിഡ് ഓഫിലേക്ക് ഉയർന്ന പന്ത് മുന്നോട്ട് ഓടിയെത്തി ഫുൾ ലെംഗ്ത് ഡൈവിന് ശേഷമാണ് സായ് സുദർശൻ കൈപിടിയിലൊതുക്കിയത്.
നല്ല ഫോമിലായിരുന്ന ക്ലാസൻ 22 പന്തിൽ മൂന്നു ബൗണ്ടറിയടക്കം 21 റൺസ് എടുത്തു നിൽക്കെയായിരുന്നു വഴിത്തിരിവായ ആ ക്യാച്ച്. ഈ വിക്കറ്റിന് ശേഷമാണ് ഇന്ത്യ മത്സരത്തിന്റെ പിടിമുറുക്കുന്നത്. 78 റൺസിന്റെ വിജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കുകയായിരുന്നു.
India go on top with this great take by Sai Sudarshan 👌
Tune in to the 3rd #SAvIND ODI LIVE NOW | @StarSportsIndia #Cricket pic.twitter.com/115D7P6TS6
— ESPNcricinfo (@ESPNcricinfo) December 21, 2023
“>















