തൃശൂർ: ജനങ്ങളെ വലച്ച് സർക്കാരിന്റെ ക്രിസ്മസ് ചന്ത. സപ്ലൈകോ ക്രിസ്മസ് ചന്തയിൽ സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്ന് തൃശൂരിൽ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാണക്കേടിന് പിന്നാലെ മേയറും എംഎൽഎയും ഉദ്ഘാടന ചടങ്ങിൽ നിന്ന് മടങ്ങി. ഉദ്ഘാടകനായ മേയർ എംകെ വർഗീസും എംഎൽഎ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് സ്ഥലത്ത് നിന്ന് മടങ്ങിയത്. നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് എല്ലാ ജില്ലകളിലും ഇന്ന് മുതൽ കൺസ്യൂമർ ഫെഡ് ക്രിസ്മസ്-പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. 13 ഇനങ്ങൾ സബ്സിഡിയായി നൽകുമെന്നായിരുന്നു സപ്ലൈകോ വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് പുറമേ നോൺ-സബ്സിഡി സാധനങ്ങൾ അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.
ഇതിനായി സർക്കാർ 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ സബ്സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണ് ഉള്ളതെന്ന് നാട്ടുകാർ പറയുന്നു.















