തിരുവനന്തപുരം: വട്ടിയൂർക്കാവ് വയലിക്കടയിൽ ടിപ്പർ ലോറി ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. മരിച്ച വ്യക്തിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാൾ ടിപ്പറിനു മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പറിന് മുന്നിലേക്ക് ഇയാൾ ചാടിയതാണോയെന്ന കാര്യമടക്കം പരിശോധിക്കേണ്ടതുണ്ടെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.















