ബോക്സോഫീസ് വെട്ടിപ്പിടിക്കാൻ സലാർ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത്. പ്രശാന്ത് നീൽ പറഞ്ഞതുപോലെ ഒരു മാസ് ഡ്രമാറ്റിക് ചിത്രമാണെന്ന് ഉറപ്പിച്ച് പറയാവുന്നതാണ് സലാർ. പ്രഭാസ്- പൃഥ്വിരാജ് കോമ്പോ ഗംഭീരമായിരുന്നെന്നും പ്രശാന്ത് നീൽ ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു.
പ്രഭാസിന്റെ ബാഹുബലിക്ക് ശേഷമുള്ള അതിശക്തമായ തിരിച്ചു വരവാണ്. നായകനായി പ്രഭാസും കേന്ദ്രകഥാപാത്രത്തിൽ പൃഥ്വിരാജും എത്തി മിന്നും പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ എന്നതുപോലെ തന്നെ പാര്‍ട്ട് 1 എന്ന രീതിയിലാണ് ചിത്രം കാണേണ്ടതും. വലിയൊരു യുദ്ധത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകന് പൂർണമായും കഴിഞ്ഞു. രണ്ട് മണിക്കൂർ 52 മിനുട്ട് കൊണ്ട് തീയേറ്ററിൽ പ്രതിഫലിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്.
ആദ്യ പകുതിയിൽ ചെറിയൊരു ലാഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ പ്രശാന്ത് നീൽ അത് നികത്തിയാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. മൊത്തത്തില്‍ നോക്കിയാല്‍ മികച്ച ഒരു സിനിമയായി സലാര്‍ മാറിയിട്ടുണ്ട്. കെജിഎഫ് പ്രതീക്ഷിച്ച് പ്രഭാസിന്റെ സലാര്‍ സിനിമ കാണാൻ പോകരുത്. അഭിമുഖങ്ങളിൽ പ്രശാന്ത് പറഞ്ഞിരിക്കുന്നത് പോലെ ഒരു ഡ്രമാറ്റിക് രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കെജിഎഫിലേത് പോലെ സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്.















