ഏകദിന പരമ്പരയിൽ അവസാന മത്സരത്തിൽ 78 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 2-1 ന് പരമ്പരയും സ്വന്തമാക്കാൻ കെ.എൽ രാഹുൽ നയിച്ച ടീമിന് കഴിഞ്ഞു. 296 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പ്രോട്ടീസ് 218 ന് പുറത്താവുകയായിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ നടന്ന ഒരു രസകരമായ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നുണ്ട്. ഇന്ത്യൻ നായകൻ കെ.എൽ രാഹുലും ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും തമ്മിലുള്ള സംഭാഷണമാണിത്. ഇതിന്റെ വീഡിയോയാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായത്.
കേശവ് മഹാരാജ് ബാറ്റിംഗിനിറങ്ങിയപ്പോഴയിരുന്നു സംഭവം. താരം ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ റാം സിയാ.. റാം.. എന്ന ഇന്ത്യൻ ഗാനം ഗ്യാലറിയിൽ മുഴങ്ങിയത്. സ്ട്രൈക്ക് എടുക്കാൻ ക്രീസിലെത്തിയ മഹാരാജിനോട് രാഹുൽ ഒരു കുസൃതി ചോദ്യവും ചോദിച്ചു.’നിങ്ങൾ എവിടൊയോക്ക ബാറ്റ് ചെയ്യാനിറങ്ങിയാലും ഈ ഗാനമാണല്ലോ മുഴങ്ങുന്നത്..? എന്നായിരുന്നു ചോദ്യം. ഇതിന് മഹാരാജ് ഒരു ചിരിയോടെ അതെ എന്ന് മറുപടി നൽകി. ഇതെല്ലാം സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ഐപിഎല്ലിൽ രാഹുൽ നായകനായ ലക്നൗ സൂപ്പർ ജയന്റ്സ് ആണ് കേശവ് മഹാരാജിനെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് താരത്തെ ടീമിലെത്തിച്ചത്.മഹാരാജ് ഇന്ത്യൻ വംശജരായ ഹിന്ദു കുടുംബത്തിൽ നിന്നുള്ള ആളാണ്. കടുത്ത ഹനുമാൻ ഭക്തനായ താരത്തിന്റെ ബാറ്റിൽ ഓം സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. ഇതും നേരത്തെ വൈറലായിരുന്നു.
Super Giants banter 😂😂😂 >>>>>pic.twitter.com/k0DxIrRqLN
— Lucknow Super Giants (@LucknowIPL) December 21, 2023
“>