കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ച് 11 തവണ എഐ ക്യാമറയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രികരായ ആറ് വിദ്യാർത്ഥികൾ പിടിയിൽ. മോട്ടോർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബി ഷഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥികളെ പിടികൂടിയത്. ഇവരുടെ ആറ് പേരുടെയും ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
അപകടകരമായ വിധത്തിൽ ഇരുചക്രവാഹനം ഓടിക്കുകയും വാഹനത്തിന്റെ നമ്പർ മറച്ചുവച്ച് യാത്ര ചെയ്യുകയും ചെയ്ത ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആകാശ് എസ് ഷാജു, പികെ മുസ്തഫ, മുഹമ്മദ് ഷിമാസ്, കെ ബിസ്മിത്, എൻഎച്ച് അദ്വൈത് വിശ്വനാഥൻ, എംബി ഫഹീം എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 11 തവണ ഇവർ നിയമലംഘനം നടത്തിയതായി കണ്ടെത്തി. രാത്രികാലങ്ങളിലായിരുന്നു നിയമ ലംഘനങ്ങൾ.
കൊല്ലം രജിസ്‌ട്രേഷനിലുള്ള വാഹനം എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. എന്നാൽ വാഹന ഉടമ വിദേശത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ടവർ മോട്ടോർ വാഹന വിഭാഗത്തിന്റെ എടപ്പാൾ ഡ്രൈവിംഗ് പരീക്ഷാ സ്ഥാപനത്തിൽ നിന്നും മൂന്ന് ദിവസത്തെ പരിശീലനം നേടണം.