കന്നട സിനമാ മേഖലയെ ഒരു ഒടിടി പ്ലാറ്റ്ഫോം അപമാനിക്കുകയാണെന്ന് സംവിധായകൻ ഹേമന്ത് റാവോ. കന്നട ഫിലിം ഇൻഡസ്ട്രിയിൽ ഒരു വർഷം 250 സിനിമകൾ വരെ ഇറങ്ങാറുണ്ടെന്നും എന്നാൽ ഒടിടിപ്ലാറ്റ്ഫോമുകൾ എടുക്കാറില്ലെന്നുമാണ് പറയുന്നത്. കഴിഞ്ഞ വർഷം തന്നെ ഇന്ത്യയിലെ രണ്ട് വലിയ ചിത്രങ്ങൾ വന്നത് കന്നടയിലായിരുന്നിട്ടും അവർ വേണ്ടെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കന്നട സിനിമയ്‌ക്ക് നേരെയുള്ള അപമാനമാണ്. ഒരു ഒടിടി പ്ലാറ്റ്ഫോം പറയുന്നത് അവർ കന്നട സിനിമ എടുക്കില്ലെന്നാണ്. വർഷത്തിൽ 200 മുതൽ 250 വനരെ സിനിമകൾ നിർമ്മിക്കുന്ന ഇൻഡസ്ട്രിയാണ് ഞങ്ങളുടേത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ തന്നെ രണ്ട് വലിയ ചിത്രങ്ങള്‍ വന്നത് ഞങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ നിന്നായിരുന്നു. എന്നിട്ടും അവര്‍ പറയുന്നത് അവര്‍ക്ക് കന്നഡ സിനിമ വേണ്ടെന്നാണ്. എന്നിട്ടും അവര്‍ കന്നഡയില്‍ മാര്‍ക്കറ്റ് വേണമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം പ്ലാറ്റ്‌ഫോമുകളാണ് പ്രേക്ഷകര്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. അത് മാറണം.’-ഹേമന്ത് റാവോ പറഞ്ഞു.
ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ സപ്ത സാഗരദാച്ചേ എല്ലോയാണ് ഹോമന്ത് റാവോയുടേതായി അവസാനംപുറത്തിറങ്ങിയചിത്രം. ഏഴ് ആഴ്ചയുടെ വ്യത്യാസത്തിലാണ്ന ചിത്രത്തിന്റെ ഒന്നാം ഭാഗവും രണ്ടാഗവും പുറത്തിറങ്ങിയത്. രക്ഷിത് ഷെട്ടി നായകനായ ‘സപ്ത സാഗരദാച്ചേ എല്ലോ’ ‘സൈഡ് എ’, ‘സൈഡ് ബി’ എന്നിങ്ങനെയായിരുന്നു റിലീസ്. വൻ ഹിറ്റായ ചിത്രത്തിന്റെ ഒന്നാം ഭാഗം മാത്രമാണ് ഒടിടിയിൽ വന്നിട്ടുള്ളത്. ചിത്രത്തിന്റെ ഒന്നാംഭാഗം കന്നടയിൽ മാത്രമായിരുന്നു റിലീസ് ചെയ്തത്. വൻ സ്വീകാര്യകത ലഭിച്ചതിനെ തുടർന്ന് രണ്ടാം ഭാഗം തമിഴ്,തെലുങ്ക്,മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു.















