മനാമ: കെഎംസിസി ബഹ്റൈൻ ഹമദ് ടൗൺ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു. കുട്ടികളുടെ കലാപരിപടികളോടെ ആരംഭിച്ച സദസ്സിൽ കൗൺസിലറും സൈക്കോളജിസ്റ്റുമായ പി. കെ മുഹമ്മദ് ഫാസിൽ പ്രഭാഷണം നടത്തി. വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ആസഫ മുനീർ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ റുമൈസ ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.
വനിതകൾക്കായുള്ള കെഎംസിസി അംഗത്വവിതരണം ഷെഫീന ഷാഫിക്ക് നൽകി കൊണ്ട് ഹമദ് ടൗൺ മേഖല പ്രസിഡന്റ് അബൂബക്കർ പാറക്കടവ് നിർവഹിച്ചു. മിസ്രിയ ഇല്യാസ് സ്വാഗതവും സക്കീന മുത്തലിബ് നന്ദിയും പറഞ്ഞു.