91-ാമത് ശിവഗിരി തീർത്ഥാടനം 30ന് തുടക്കമാകും: മഹാസമ്മേളനം നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

91-ാമത് ശിവഗിരി തീർത്ഥാടനം 30ന് തുടക്കമാകും: മഹാസമ്മേളനം നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും

Janam Web Desk by Janam Web Desk
Dec 23, 2023, 11:31 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 91-ാമത് വർക്കല ശിവഗിരി തീർത്ഥാടനം 30ന് തുടക്കമാകും. തീർത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീർത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിർമലാ സീതാരാമനും നിർവ്വഹിക്കും. ജനുവരി ഒന്നിനാണ് ശിവഗിരി തീർത്ഥാടനം സമാപിക്കുക. ഡിസംബർ 30, ശനിയാഴ്ച രാവിലെ 7.30ന് ധർമ്മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. 10 മണിക്ക് ശിവഗിരി തീർത്ഥാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ധർമ്മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സച്ചിദാനന്ദസ്വാമി അദ്ധ്യക്ഷത വഹിക്കും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ അദ്ധ്യക്ഷൻ വിശുദ്ധാനന്ദ സ്വാമി, ട്രഷറർ ശാരദാനന്ദ സ്വാമി, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, മന്ത്രി വി.എൻ. വാസവൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, രമേശ് ചെന്നിത്തല എംഎൽഎ, അഡ്വ.വി.ജോയി എംഎൽഎ, റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാൻ പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചയ്‌ക്ക് 2 മണിയ്‌ക്ക് സാങ്കേതിക ശാസ്ത്ര സമ്മേളനത്തിന്റെ ഉദ്ഘാടനം ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് നിർവഹിക്കും. സമ്മേളനത്തിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 മണിയ്‌ക്ക് വിദ്യാഭ്യാസ സമ്മേളനം കർണ്ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാകും. രാത്രി 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ ദേവൻ നിർവഹിക്കും.

31ന് രാവിലെ അഞ്ചിന് ശിവഗിരി തീർത്ഥാടന ഘോഷയാത്ര സന്ന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ മഹാസമാധിയിൽ നിന്നും പുറപ്പെടും. തീർത്ഥാടന മഹാസമ്മേളനം രാവിലെ 10ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ലുലു ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി എം.എ. യൂസഫലി എന്നിവർ വിശിഷ്ടാതിഥികളാകും. അടൂർ പ്രകാശ് എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

31, ഞായറാഴ്ച രാത്രി 12 മണിക്ക് ഗുരുദേവ സമാധിയിൽ പുതുവത്സര പൂജയും സമൂഹപ്രാർത്ഥനയും നടക്കും.് ജനുവരി ഒന്നിന് രാവിലെ എട്ടിന് മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമാ പ്രതിഷ്ഠാദിനം പ്രമാണിച്ച് ശാരദാമഠത്തിൽ നിന്നും മഹാസമാധി മന്ദിരത്തിലേക്ക് 108 പുഷ്പ കലശ പ്രയാണം നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങൾ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്ജ്, സജി ചെറിയാൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും. എംപി മാരായ ശശിതരൂർ, കൊടിക്കുന്നിൽ സുരേഷ് , ബിനോയ് വിശ്വം, കെ.സി. വേണുഗോപാൽ, എ.എ. റഹിം, കെ. സുധാകരൻ, ജോസ് കെ. മാണി, എംഎൽഎമാരായ കെ. ബാബു, ഡി.കെ. മുരളി, കെ.ബാബു, വാഴൂർ സോമൻ, വി.കെ. പ്രശാന്ത്, ചാണ്ടി ഉമ്മൻ, കെ.കെ. ശൈലജ തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി 26 ന് രാവിലെ 10 മണിയ്‌ക്ക് നടക്കുന്ന സർവ്വമത സമ്മേളന ശതാബ്ദിയാഘോഷം മുൻരാഷ്‌ട്രപതി രാംനാഥ്കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ മുഖ്യാതിഥിയാകും. 27ന് നടക്കുന്ന ഗുരുധർമ്മ പ്രചരണസഭാസമ്മേളനം രാവിലെ 10 മണിയ്‌ക്ക് സുപ്രീംകോടതി നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ ഡോ. ജി. മോഹൻഗോപാൽ ഉദ്ഘാടനം ചെയ്യും. 28ന് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയാചരണം രാവിലെ 10ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. 29ന് ശിവഗിരി ഹൈസ്‌ക്കൂൾ ശതാബ്ദിയാഘോഷ സമ്മേളനം രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ആധ്യാത്മിക പ്രഭാഷണ പരമ്പരയ്‌ക്ക് ഡിസംബർ 15ന് ശിവഗിരിയിൽ തുടക്കമായിരുന്നു.

 

 

Tags: nirmala seetharamanSivagiri PilgrimageVarkkala Sivagiri
ShareTweetSendShare

More News from this section

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

Latest News

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയിൽ നടക്കുന്ന കുപ്രചാരണങ്ങൾ; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

പൊലീസുകാർ എന്ന വ്യാജേനയെത്തി, യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കസബ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies