മുബൈ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി തെലുങ്ക് താരം രാംചരൺ തേജയും ഭാര്യ ഉപാസനയും. കൂടിക്കാഴ്ചയ്‌ക്ക് ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ രാംചരൺ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
View this post on Instagram
”ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാർ, ശ്രീകാന്ത് ഷിൻഡെ സാർ, പിന്നെ മഹാരാഷ്‌ട്രയിലെ എന്റെ പ്രിയപ്പെട്ട ജനങ്ങളെ കഴിഞ്ഞ കുറച്ചു ദിവസമായി നിങ്ങൾ നൽകികൊണ്ടിരിക്കുന്ന സ്വീകരണങ്ങൾക്ക് ഞങ്ങൾ നന്ദി അറിയിക്കുകയാണ്.”- എന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാംചരൺ കുറിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ ഉപാസനയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു രാംചരൺ, ഭാര്യക്കും മകൾക്കുമൊപ്പം മുംബൈയിലെ പ്രശസ്തമായ മഹാലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ആരാധകരുടെ വലിയ തിരക്ക് തന്നെയായിരിന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. ദർശന ശേഷം രാംചരൺ ആരാധകരുമായി സംവദിക്കുകയും ചിത്രങ്ങളെടുക്കുകും ചെയ്ത ശേഷണാണ് മടങ്ങിയത്.