തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനെതിരെ വധശ്രമം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വലിയകട്ടക്കൽ സ്വദേശി വിഷ്ണുവിനെയാണ് ഡിഐഎഫ്ഐ പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു വാമനപുരം ആശുപത്രിയിൽ ചികിത്സയിലാണ്.
നവകേരളാ സദസിന് അകമ്പടിയായി എത്തിയ ഡിഐഎഫ്ഐ പ്രവർത്തകരാണ് വിഷ്ണുവിനെ ആക്രമിച്ചത്. വിഷ്ണുവിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ജനംടിവിക്ക് ലഭിച്ചു. ഡിഐഎഫ്ഐ പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടും വെഞ്ഞാറമൂട് പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.