അതിർത്തികളിൽ കാവൽ ശക്തം; ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം

Published by
Janam Web Desk

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ജമ്മു ജില്ലയിലെ അഖ്നൂർ സെക്ടറിൽ ഖൗറിലെ അന്താരാഷ്‌ട്ര അതിർത്തി പ്രദേശത്താണ് ഇന്ത്യൻ ആർമിയുടെ 16 കോർപ്സ് സംഘം ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ചെറുത്തു തോൽപ്പിച്ചത്.

ഡിസംബർ 22 രാത്രിയിലാണ് സംഭവം. നീരീക്ഷണ സംവിധാനങ്ങൾ ഉപയോ​ഗിച്ചാണ് അതിർത്തിയിൽ നാല് ഭീകരരുടെ നീക്കം ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. സൈന്യം വെടിയുതിർത്തതോടെ ഭയന്ന് ഭീകരർ നുഴഞ്ഞു കയറ്റ ശ്രമങ്ങൾ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. രജൗരി ജില്ലയിൽ സൈനിക വാഹനങ്ങൾ ഭീകരർ പതിയിരുന്ന് ആക്രമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അതിർത്തി വഴിയുള്ള കടന്നു കയറ്റ ശ്രമങ്ങളും.

Share
Leave a Comment