ന്യൂഡൽഹി: അഴിമതി അവസാനിക്കാതെ കെജ്‌രിവാൾ സർക്കാർ. മദ്യകുംഭകോണത്തിന് പിന്നാലെ മരുന്നു കുംഭകോണവും. ഡൽഹി സർക്കാർ ആശുപത്രികളിലും മൊഹല്ലാ ക്ലിനിക്കിലും വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകൾ. വിഷയത്തിൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന. വിജിലൻസ് റിപ്പോർട്ടിന്മേൽ സിബിഐ അന്വേഷണത്തിനാണ് നിർദേശിച്ചാണ് ചീഫ് സെക്രട്ടറി നരേഷ് കുമാറിന് കത്തയച്ചിരിക്കുന്നത്.
On the Vigilance Department’s report of spurious drugs in Delhi government hospitals, Delhi LG VK Saxena writes to Chief Secretary Naresh Kumar directing him for an investigation and CBI inquiry into it.
— ANI (@ANI) December 23, 2023
ലക്ഷക്കണക്കിന് രോഗികൾക്ക് ഈ മരുന്നുകൾ നൽകുന്നത് ആശങ്കാജനകമാണ്. ഉത്കണ്ഠയോടെയാണ് വിഷയത്തെ കാണുന്നത്. അശരണരായ രോഗികൾക്കാണ് ഗുണനിലവാരമില്ലാത്ത വ്യാജ മരുന്നുകൾ വിതരണം ചെയ്തിരിക്കുന്നത്. അതിൽ വലിയ വേദനയാണ് അനുഭവപ്പെടുന്നത്. ഗുണനിലവാരമില്ലാത്ത മരുന്നുകൾ മൊഹല്ലാ ക്ലിനിക്കുകളിൽ നിന്നും ഉടൻ നീക്കം ചെയ്യണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് വിജിലൻസ് വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 43 സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയിൽ അഞ്ചെണ്ണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സർക്കാർ നടത്തുന്ന ആശുപത്രികളിലും മൊഹല്ല ക്ലിനിക്കുകളിലും ചികിത്സയിൽ കഴിയുന്ന ആയിരക്കണക്കിന് ആൾക്കാർക്ക് ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഗവർണറുടേത് സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നായിരുന്നു പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായിയുടെ വാദം. വിഷയത്തിൽ സർക്കാർ വിശദമായ മറുപടി നൽകുമെന്നും റായി കൂട്ടിച്ചേർത്തു.