ചെന്നൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരെയുള്ള അധിക്ഷേപം ആവർത്തിച്ച് ഡിഎംകെ. ഭാഷ അടിസ്ഥാനത്തിലായിരുന്നു ഡിഎംകെ നേതാവ് ദയാനിധി മാരന്റെ അധിക്ഷേപ വാക്കുകൾ. തമിഴ്‌നാട്ടിൽ നടന്ന ഒരു പൊതുയോഗത്തിലാണ് ഡിഎംകെ നേതാവ് ഹിന്ദി ഭാഷയെയും ജനങ്ങളെയും അധിക്ഷേപിച്ചത്.
ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിൽ ടോയ്‌ലറ്റുകളും റോഡുകളും വൃത്തിയാക്കുകയാണെന്നായിരുന്നു മാരന്റെ പരിഹാസം. ഹിന്ദി ഹൃദയഭൂമിയെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന ഡിഎംകെ നേതാവ് സെന്തിൽ കുമാർ പാർലമെന്റിൽ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് ദയാനിധി മാരന്റെ വാക്കുകൾ.
ഭാഷയുടെ പേരിൽ ഇൻഡി മുന്നണിയിൽ ഇതിനോടകം തർക്കം രൂക്ഷമായി കഴിഞ്ഞു. പ്രതിപക്ഷ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസാരിക്കുന്നത് മനസിലാകത്തിനെ തുടർന്ന് ഹിന്ദി പരിഭാഷ വേണമെന്ന് ഡിഎംകെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഹിന്ദി രാഷ്‌ട്രഭാഷയാണെന്നും അത് അറിയണമെന്നും പരിഭാഷ നൽകില്ലെന്നും നിതീഷ് യോഗത്തിൽ പറഞ്ഞു.