കണ്ണൂർ: മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അസം സ്വദേശിയായ സായിദ് അലിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. 8 പേരടങ്ങുന്ന ഇതര സംസ്ഥാനത്തൊഴിലാളികൾ വീട് വാടകയ്‌ക്കെടുത്താണ് നിന്നിരുന്നത്. ഇവിടെ എത്തിച്ച ആക്രി സാധനങ്ങളിലുണ്ടായിരുന്ന കുപ്പി തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ സായിദ് അലിയുടെ കയ്യിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















