മലപ്പുറം: സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറത്ത് എസ്ഐയ്ക്ക് സസ്‌പെൻഷൻ. പെരുമ്പടപ്പ് എസ്‌ഐ എൻ ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവിന്മേലാണ് നടപടി.
സ്വർണക്കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് നേരത്തെ മലപ്പുറം എസ്പി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പുതല നടപടി. സ്വർണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാടിൽ ഏർപ്പെട്ടതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കടത്തു സംഘങ്ങൾക്ക് വിവരം ചോർത്തി നൽകിയിരുന്നത് ഇയാളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.